വർക്കല ബ്ലോക്ക് പഞ്ചായത്ത്

വർക്കല ബ്ലോക്ക് പഞ്ചായത്ത് കേരളത്തിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് കൊല്ലം ജില്ലയോട് ചേർന്ന് അതിർത്തി പങ്കിട്ട് കിടക്കുന്ന ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, ചെമ്മരുതി, ഇലകമൺ, ഇടവ, വെട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രകൃതി ഭംഗിയും ജൈവ വൈവിധ്യവും വിവിധ ജാതി മത വിഭാഗങ്ങളുടെ സംഗമ സ്ഥലമായി നിലകൊള്ളുന്നു.പൊതുവേ ഉയർന്ന പ്രദേശങ്ങളും കുത്തനെയുള്ള ചെരിവുകളും ഇടയ്ക്കിടെ ചെറു കുന്നുകളും, ഉയർന്ന സമതലങ്ങളും, താഴ്വരകളും വയലുകളും, താഴ്ന്ന വിധാനത്തിൽ ഉള്ള സമതലങ്ങളും കായൽത്തീരവും കടൽത്തീരവും ചേർന്ന ഒരു സങ്കര പ്രകൃതിയാണ് വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂപ്രകൃതി. ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങൾക്ക് സമുദ്രനിരപ്പിൽ നിന്നും 80 മീറ്ററോളം ഉയരമുണ്ട്. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിന് 86.76 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉണ്ട്.

ശ്രീ സന്തോഷ് കുമാർ എസ്

പ്രസിഡണ്ട്

ശ്രീമതി സെൻസി വി

വൈസ് പ്രസിഡണ്ട് & ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പേഴ്സൺ

ശ്രീ സനിൽ കുമാർ എസ്

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

ശ്രീമതി എമിലി സദാശിവൻ

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

അഡ്വ എം സഫീർ കുട്ടി

ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

ശ്രീ അഫ്സൽ. പി.എൻ

സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വർക്കല ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം സ്ഥിതിചെയ്യുന്നത് ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലാണ്. ദളവാപുരം എന്ന സ്ഥലത്ത് കാര്യാലയത്തിൽ വിവിധ സേവനങ്ങൾ നൽകിവരുന്നു. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി പട്ടികജാതി വികസന ഓഫീസിന്റെ സേവനം ലഭ്യമാണ്. അതോടൊപ്പം വനിത ശിശു വികസന ഓഫീസ്, അസിസ്റ്റൻറ് ഡയറക്ടർ കൃഷി ഓഫീസ്, ഡയറി എക്സ്റ്റൻഷൻ ഓഫീസ്, മൃഗാശുപത്രി എന്നിവ പ്രവർത്തിച്ചു വരുന്നു.       

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

July 2, 2026

വി ബി ജി റാംജി പദ്ധതി ഉദ്ഘാടനം

വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ വി ബി ജി റാംജി പദ്ധതിയുടെ (കേന്ദ്രസർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം നടപ്പിലാക്കുന്നത്) പഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട് ശ്രീമതി രജനി അനിൽ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ അഫ്സൽ, ജോയിൻറ്...

കൂടുതൽ വായിക്കുക