രാജ്യത്തെ മികച്ച ബ്ലോക്കിനുള്ള 2024-25 ICAI പുരസ്‌കാരം വർക്കല ബ്ലോക്ക് പഞ്ചായത്തിന്
രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് റീഫോംസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2025-26 ലെ ICAI പുരസ്‌കാരം വർക്കല ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ മികച്ച പ്രവർത്തനങ്ങളും ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻ്റും അടിസ്ഥാനപ്പെടുത്തിയാണ് ബ്ലോക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂ ഡൽഹിയിൽ വച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ അഫ്സൽ പി എൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി.