ഭരണചരിത്രം

1954 ൽ വർക്കല എൻ. ഇ.എസ്. ബ്ലോക്ക് സ്ഥാപിതമായി. വർക്കല, വെട്ടൂർ, ഇടവ, ചെമ്മരുതി, ഇലകമൺ, മണമ്പൂർ, ചെറുന്നിയൂർ എന്നീ ഏഴ് പഞ്ചായത്തുകൾ ബ്ലോക്ക് പ്രവർത്തനപരിധിയിൽ  ഉൾപ്പെട്ടിരുന്നു. 1962 ൽ മണമ്പൂർ പഞ്ചായത്ത് ഒറ്റൂർ, മണമ്പൂർ എന്നീ രണ്ട് പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. 1980 ൽ വർക്കല പഞ്ചായത്ത് വർക്കല മുനിസിപ്പാലിറ്റിയായി മാറി. 

 

ബ്ലോക്ക് കാര്യാലയം സ്ഥാപിച്ചിരിക്കുന്നത് വർക്കല ആകരം കുടുംബം ചെറുന്നിയൂർ പഞ്ചായത്തിൽ സൗജന്യമായി സംഭാവന ചെയ്‌ത രണ്ടേക്കർ പുരയിടത്തിലാണ്. 1956 ഒക്ടോബറിൽ ബ്ലോക്ക് ഓഫീസ് മന്ദിരത്തിന് തറക്കല്ലിടുകയും താമസിയാതെ മന്ദിരം പണിതീർക്കുകയും ചെയ്‌തു. 15.8.1997 ൽ വർക്കല എം.എൽ.എ. ശ്രീ.എ.അലിഹസ്സൻ പുതിയ ഓഫീസ് മന്ദിരത്തിന് ശിലയിട്ടു പണി പൂർത്തിയായ പുതിയ ഓഫീസ് മന്ദിരം 5.1.2000 ൽ നിയമസഭാ സ്‌പീക്കർ ശ്രീ.എം. വിജയകുമാർ ഉദ്ഘാടനം ചെയ്‌തു ഈ ഓഫീസ് മന്ദിരത്തിലാണ് നിലവിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം റവന്യൂ ഡിവിഷണൽ ഓഫീസറായിരുന്നു ബ്ലോക്കിൻ്റെ ആദ്യ അഡ്‌വൈസറി കമ്മിറ്റി ചെയർമാൻ. വൈസ് ചെയർമാൻ അനുദ്യോഗസ്ഥനായിരുന്ന ശ്രീ. വർക്കല രാധാകൃഷ്‌ണൻ ആയിരുന്നു ബ്ലോക്ക് ഡവലപ്‌മെൻ്റ് കമ്മിറ്റി ചെയർമാനോ, വൈസ് ചെയർമാനോ ആയി ശ്രീ വർക്കല രാധാകൃഷ്‌ണൻ, അഡ്വ. ഗോപാലകൃഷ്‌ണൻ നായർ, ശ്രീ. ടി. എം മുഹമ്മദ് റാഫി, ശ്രീ. ടി.എ മജീദ്, അഡ്വ. വി.ജയപ്രകാശ്, ശ്രീ. സുധാകരൻ എന്നീ മാന്യ വ്യക്തികൾ പ്രവർത്തിച്ചിട്ടുണ്ട്.

1994 ൽ കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വരികയും 1995 ൽ ആദ്യ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്‌തു. തുടർന്ന് 1995 9 ഒക്ടോബർ 2 ന് ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു ഡിവിഷനുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ചുവടെ ചേർക്കുന്ന 9 പേരായിരുന്നു ആദ്യ ഭരണസമിതി അംഗങ്ങൾ.