ജില്ലയിലെ മികച്ച മാലിന്യ മുക്ത ബ്ലോക്കിനുള്ള 2024-25 പുരസ്കാരം

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശുചിത്വ പരിപാലനത്തിന് അനുയോജ്യമായ പദ്ധതി പ്രവർത്തനങ്ങൾ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് വേഗത്തിൽ നടപ്പിലാക്കിയിട്ടുണ്ട് തന്മൂലം ജില്ലയിലെ മികച്ച മാലിന്യമുക്ത ബ്ലോക്കായി വർക്കല ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബ്ലോക്കിന് കീഴിലെ 7 പഞ്ചായത്തുകളുടെയും മികച്ച മാലിന്യ മുക്ത പ്രവർത്തനങ്ങൾ, 100% സർവീസ് ഡെലിവറി, 85% നു മുകളിലുള്ള യൂസർ ഫീ കളക്ഷൻ, ശുചിത്വ പദ്ധതികൾ എന്നിവയെല്ലാം കണക്കിലെടുത്തതാണ് പ്രസ്തുത അവാർഡ് വർക്കല ബ്ലോക്ക് പഞ്ചായത്തിനു ലഭ്യമായത്.