ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്തല തൈവിതരണ ഉദ്ഘാടനം

June 24, 2026

വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പൂവനി പുഷ്പകൃഷി വികസന പദ്ധതി 2026-27  ൽ ഉൾപ്പെടുത്തി ഓണക്കാല പുഷ്പകൃഷിക്കായി ബ്ലോക്ക്തല തൈവിതരണ ഉദ്ഘാടനം മണമ്പൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബഹു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌കുമാർ.എസ് നിർവഹിച്ചു. തദവസരത്തിൽ ബഹു.മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ. ജി. അധ്യക്ഷത വഹിക്കുകയും വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. നസീമ ബീവി എം. സ്വാഗതം അർപ്പിക്കുകയും ചെയ്തു.ബഹു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീമതി. സെൻസി വി, വർക്കല ബ്ലോക്ക് വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനിൽകുമാർ എസ്, ബ്ലോക്ക് മെമ്പർ ശാലിനി ജി എസ്, മറ്റ് മണമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു. മണമ്പൂർ കൃഷിഓഫീസർ ശ്രീമതി. അപർണ വി എം കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു

poovani