വി ബി ജി റാംജി പദ്ധതി ഉദ്ഘാടനം
July 2, 2026
വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ വി ബി ജി റാംജി പദ്ധതിയുടെ (കേന്ദ്രസർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം നടപ്പിലാക്കുന്നത്) പഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട് ശ്രീമതി രജനി അനിൽ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ അഫ്സൽ, ജോയിൻറ് ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ശ്രീ സതീശൻ, ബ്ലോക്ക് AE ശ്രീമതി ഹരിപ്രിയ, ചെറുന്നിയൂർ പഞ്ചായത്തിലെ പദ്ധതി ജീവനക്കാർ, മേറ്റ്മാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പദ്ധതിയെക്കുറിച്ചും പദ്ധതിയിൽ വന്ന മാറ്റത്തെക്കുറിച്ചും വിശദീകരിച്ചു. പ്രസ്തുത പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 125 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാമെന്നും ആയത് പൂർത്തിയാക്കുന്നതിനുള്ള സഹകരണം തൊഴിലാളികളിൽ നിന്നും ഉണ്ടാകണമെന്നും അറിയിച്ചു.