തിരുവനന്തപുരം ജില്ല
വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 31 അംഗൻവാടികൾക്കായി സാധനസാമഗ്രികൾ വർക്കല ബ്ലോക്ക്‌പഞ്ചായത്ത്‌ കൈമാറി

November 3, 2026

വർക്കല ബ്ലോക്ക്‌പഞ്ചായത്ത്‌  ഐ സി ഡി എസിന് കീഴിലുള്ള ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 31 അംഗൻവാടികൾക്കായി തിരുവനന്തപുരം കോണ്ടൂർ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ 16.00 ലക്ഷത്തോളം രൂപ വിലവരുന്ന സാധനസാമഗ്രികൾ വർക്കല ബ്ലോക്ക്‌പഞ്ചായത്ത്‌  പ്രസിഡന്റ്‌ ശ്രീ. സന്തോഷ്‌കുമാർ  കോണ്ടൂർ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. ശിവപ്രസാദിൽ നിന്നും ഏറ്റുവാങ്ങി ചെമ്മരുതി ഗ്രാമ പഞ്ചായത്തിന് കൈമാറി. അങ്കണവാടി കുട്ടികൾക്കാവശ്യമായ യൂണിഫോം,ബാഗ്, ഷൂസ്, അംഗൻവാടികൾക്കായി മിക്സി, കുക്കർ, ഗ്യാസ് സ്റ്റൗ, ഫുഡ് കണ്ടൈനറുകൾ, പാത്രങ്ങൾ, കസേരകൾ, എന്നിവ ഇതിൽ പെടും. 

 ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി സെൻസി. വി, ചെമ്മരുതി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ രാരിഷ്, വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ സഫീർകുട്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എമിലി സദാശിവൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ  ശ്രീമതി സുധർമ്മിണി,  ശ്രീ അബ്ദുൽ കലാം ആസാദ്, ശ്രീ സനിൽ.വി.എസ്, ശ്രീമതി ശശീന്ദ്ര, ചെമ്മരുതി ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ അഫ്സൽ നന്ദി അറിയിച്ചു. 

UIY