PMAY (G) പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.
October 29, 2026
വർക്കല ബ്ലോക്ക് പഞ്ചായത്തിൽ പ്രധാന മന്ത്രി ആവാസ യോജന (ഗ്രാമീൺ) പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ താക്കോൽ ദാനം, ആദ്യ ഗഡു വിതരണം എന്നിവ നടത്തി, പരിപാടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി സെൻസി അധ്യക്ഷയായ ചടങ്ങിൽ, ശ്രീമതി എമിലി സദാശിവൻ (ചെയർപേഴ്സൺ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി) സ്വാഗതം ആശംസിച്ചു.
രജിസ്റ്റർ ചെയ്ത 320 പേരിൽ 296 പേർക്ക് അനുമതി ലഭിക്കുകയും, 158 ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീ എൻ ശിവകുമാർ (പ്രസിഡന്റ് ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത്), ശ്രീ സനിൽ കുമാർ (ചെയർമാൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി), അഡ്വ സഫീർകുട്ടി (ചെയർമാൻ, ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി), ബ്ലോക്ക് ജനപ്രതിനിധികൾ, ബ്ലോക്ക് സെക്രെട്ടറി ശ്രീ അഫ്സൽ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു . ശ്രീമതി ശ്രീപ്രിയ (എക്സ്റ്റൻഷൻ ഓഫീസർ -ഹൗസിങ് ) നന്ദി രേഖപ്പെടുത്തി.