ഓപ്പറേഷന് തൂഫാന് 2.0
October 3, 2026
ലഹരിക്കെതിരെ ശക്തമായ പ്രതിരോധവുമായി വർക്കല ബ്ലോക്ക് പഞ്ചായത്തിൽ ഓപ്പറേഷന് തൂഫാന് 2.0 പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു:
ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ് കുമാർ തൂഫാൻ ഫ്ലാഗ് ഉയർത്തുകയും അഡ്വ സഫീർകുട്ടി (ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ) പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. ബ്ലോക്ക് ജനപ്രതിനിധികള്‍, ബ്ലോക്ക് സെക്രട്ടറി, ഉദ്യോഗസ്ഥര്‍, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവര്‍ സന്നിഹിതരായിരുന്നു.
തൂഫാൻ വാരിയേഴ്സ് (Toofan Warriors):
വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഓരോ ഡിവിഷനിൽ നിന്നും 14 ജനപ്രതിനിധികളെ സന്നദ്ധപ്രവർത്തകരായി തിരഞ്ഞെടുത്ത് 'തൂഫാൻ വാരിയേഴ്സ്' ആയി പ്രഖ്യാപിക്കുകയും ബാഡ്ജുകൾ വിതരണം ചെയ്യുകയും ചെയ്തു.