വർക്കല ബ്ലോക്ക് പഞ്ചായത്തിൽ പുതിയ ടോയ്ലറ്റ് കോംപ്ലക്സ് ഉത്ഘാടനം.
October 3, 2026
വർക്കല ബ്ലോക്ക് ഓഫീസിൽ വളപ്പിൽ പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സൗഹാർദ്രപരമായാണ് പ്രസ്തുത കോംപ്ലക്സ് നിർമിച്ചിട്ടുള്ളത്. വിവിധ ആവശ്യങ്ങൾക്കായി ബ്ലോക്കിലും ഘടക സ്ഥാപനങ്ങളിലും എത്തുന്ന എല്ലാ പൊതു ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഉപകാരപ്രദമായാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസ്തുത നിർമ്മാണം ബ്ലോക്ക് പഞ്ചായത്ത് നടത്തിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, ബ്ലോക്ക് സെക്രെട്ടറി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.