തിരുവനന്തപുരം ജില്ല
വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണം - വർക്കല ബ്ലോക്ക്

October 16, 2026

വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെയും വർക്കല ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  2026 വർഷത്തെ സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണം 2026 ഒക്ടോബർ 13 ന് വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വച്ചു ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ സന്തോഷ് കുമാർ ഉദ്‌ഘാടനം നിർവഹിച്ചു. വൈസ്  പ്രസിഡന്റ്‌ ശ്രീമതി സെൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എമിലി സദാശിവൻ സ്വാഗതം ആശംസിച്ചു. 

പ്രസ്‌തുത ചടങ്ങിൽ  ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്തെ ഭൂമി വാങ്ങൽ ധനസഹായ പദ്ധതി പ്രകാരം ഭൂമി അനുവദിച്ച ഗുണഭോക്താക്കൾക്ക് പ്രമാണ വിതരണം, പൂർത്തിയായ പഠനമുറികളുടെ താക്കോൽ വിതരണം, ഏകവരുമാന ദായകൻ മരണപ്പെട്ട കുടുംബങ്ങൾക്കുള്ള സമാശ്വാസ ധനസഹായ വിതരണം എന്നിവ നടത്തി.

പട്ടിക ജാതി വികസന ഓഫീസർ ശ്രീമതി സനൂജ ബീഗം  റിപ്പോർട്ട്‌ അവതരിപ്പിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സനിൽ കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ  സഫീർകുട്ടി, ബ്ലോക്ക് മെമ്പർമാർ, ബ്ലോക്ക് സെക്രട്ടറി  ശ്രീ അഫ്സൽ എന്നിവർ ആശംസകൾ അറിയിച്ചു.  SC പ്രൊമോട്ടർ ശ്രീമതി അഞ്ചു  നന്ദി രേഖപ്പെടുത്തി.

TVB