വർക്കല ബ്ലോക്ക് പഞ്ചായത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.
July 2, 2026
വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും VFPO- കേദാരം ഔട്ലെറ്റിൽ (ആലുമൂട്) സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ എസ് ഉത്‌ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീമതി നസീമ ബീവി (അസിസ്റ്റന്റ് ഡയക്ടർ കൃഷി) സ്വാഗതം പറഞ്ഞു. കർഷകരിൽ നിന്നും സംഭരിച്ച പച്ചക്കറി വിത്തുകൾ, കുരുമുളക്, തെങ്ങിൻ തൈകൾ, ഫല വൃക്ഷ തൈകൾ, എക്സോട്ടിക് ഫ്രൂട്ട് പ്ലാന്റുകളുടെ മുന്തിയ ഇനം തൈകൾ, കൂൺ, അരി, പാൽ, മുട്ട, ജൈവ കാർഷിക ഉത്പന്നങ്ങൾ, മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവയുടെ വിപണനം നടത്തി. ഇതോടൊപ്പം കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ തേനീച്ച കർഷകർക്കായി കാര്യശേഷി വികസന പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് ശ്രീമതി സെൻസി, ക്ഷേമകാര്യ ചെയർ പേഴ്സൺ ശ്രീമതി എമിലി സദാശിവൻ, വികസനകാര്യ ചെയർമാൻ സനിൽകുമാർ, ബ്ലോക്ക് ജനപ്രതിനിധികളായ ശ്രീ അബ്ദുൽ കലാം ആസാദ്, ശ്രീ സനൽ കോവൂർ, ബ്ലോക്ക് സെക്രട്ടറി ശ്രീ അഫ്സൽ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.