വർക്കല ബ്ലോക്ക് പഞ്ചായത്തിൽ സ്വയം തൊഴിൽ പരിശീലന ഉത്ഘാടനം
June 24, 2026
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് "ഉന്നതി" പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഓവർസീസ് ബാങ്ക് റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (IOB RSETI) മായി സഹകരിച്ചു കൊണ്ട് "വസ്ത്രാലങ്കാര നിർമ്മാണം" (Costume Jewellery Making ) എന്ന കോഴ്സിലേക്കുള്ള 14 ദിവസത്തെ പരിശീലന പരിപാടി വര്‍ക്കല ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ചു. 26 പേര് പരിശീലനം നേടുകയുണ്ടായി. പരിശീലനത്തോടൊപ്പം തന്നെ പരിശീലനാര്‍ത്ഥികള്‍ക്ക് പെരുമാറ്റ വികസനം, പ്രചോദനം, ബുക്ക് കീപ്പിങ് & കോസ്റ്റിങ്, എന്നീ ക്ളാസുകൾ ഉൾപ്പെടെ എങ്ങനെ ഒരു സംരംഭം ആരംഭിക്കാം എന്നതിലേക്കുള്ള പരിശീലനവും നല്കി.