ISO സർട്ടിഫൈഡ് ബ്ലോക്ക് പഞ്ചായത്ത്

വർക്കല ബ്ലോക്ക് പഞ്ചായത്ത് ISO സർട്ടിഫിക്കേഷൻ (ISO 9001:2015) നേടി. പൊതുജനങ്ങൾക്ക് മികവാർന്നതും ഗുണ നിലവാരവുമുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്‍റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്‍റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചത്. റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയ ബന്ധിതമായ തീർപ്പാക്കൽ, ഓഫിസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കൽ, ജീവനക്കാരുടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ ഇന്റേണൽ ഓഡിറ്റിങ് എന്നീ സേവനങ്ങൾ ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്.

iso