ബ്ലോക്ക് പഞ്ചായത്ത് വഴി സേവനം നൽകുന്ന വിവിധ പദ്ധതികൾ

ബ്ലോക്ക് പഞ്ചായത്ത് വഴി സേവനം നൽകുന്ന വിവിധ പദ്ധതികൾ

പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) - (പി എം എ വൈ (ജി) )

പ്രധാനമന്ത്രി ആവാസ് യോജനയുടെ ലക്‌ഷ്യം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഇതര സമുദായങ്ങളിൽപ്പെട്ടവർക്കും ഭവനനിർമ്മാണത്തിന് സർക്കാർ തലത്തിൽ ധനസഹായം അനുവദിക്കുക എന്നതാണ്. ഗുണഭോക്താക്കൾ സ്വന്തമായി രണ്ടര സെന്റ് ഭൂമിയെങ്കിലും ഉള്ളവരും വാസയോഗ്യമായ വീടില്ലാത്തവരുമായിരിക്കണം.

മുൻ ഗണനാ ക്രമം താഴെ കൊടുത്തിരിക്കുന്നു 

  1. മോചിപ്പിക്കപ്പെട്ട അടിമത്തൊഴിലാളികൾ 

  2. അതിക്രമത്തിന് വിധേയരായ പട്ടികജാതി / പട്ടികവർഗ്ഗ കുടുംബങ്ങൾ

  3. വിധവകളും അവിവാഹിതകളും കുടുംബനാഥരായിട്ടുള്ള പട്ടികജാതി / പട്ടികവർഗ്ഗ കുടുംബങ്ങൾ. 

  4. പ്രകൃതി ക്ഷോഭങ്ങൾക്കിരയായ പട്ടികജാതി /പട്ടികവർഗ്ഗ കുടുംബങ്ങൾ 

  5. സായുധ സേനാംഗങ്ങളുടെ വിധവകൾ. 

  6. ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ള മറ്റു പട്ടികജാതി /പട്ടിക വർഗ്ഗ കുടുംബങ്ങൾ. 

  7. വികലാംഗരും ബുദ്ധിമാന്ദ്യമുള്ളവരും

  8. മാരകരോഗം പിടിപെട്ട അംഗങ്ങളുള്ള കുടുംബം.

ഗുണഭോക്തൃ കുടുംബത്തിലെ സ്ത്രീ അംഗത്തിന്റെ പേരിലാണ് വീട് അനുവദിക്കുന്നത്. കുടുംബത്തിലെ ഭർത്താവിന്റെയും ഭാര്യയുടെയും കൂട്ടായ പേരിലും വീട് അനുവദിക്കാവുന്നതാണ്. വീടുകളുടെ തറ വിസ്തീർണ്ണം 20 ച .മീ മുകളിൽ ആയിരിക്കണം. വീടിനോടനുബന്ധിച്ചു പുകയില്ലാത്ത അടുപ്പും സാനിറ്ററി കക്കൂസും ഉണ്ടായിരിക്കണം. എല്ലാ വിഭാഗങ്ങളിൽ പെട്ട ഗുണഭോക്താക്കൾക്കും 4 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാരുകളും ചേർന്നാണ് പദ്ധതിയുടെ നടത്തിപ്പും ധനസമാഹാരണവും നടത്തുന്നത്. വീടിന്റെ നിർമ്മാണത്തിന്റെ 

 

പരിപൂർണ്ണ ഉത്തരവാദിത്തം ഗുണഭോക്താക്കളിൽ നിക്ഷിപ്തമാണ്. നിർമ്മാണത്തിനുള്ള സഹായധനം വീടിന്റെ നിർമ്മാണ പുരോഗതി അനുസരിച്ചു ഗഡുക്കളായി നൽകുന്നതാണ്. കേന്ദ്ര ഗവണ്മെന്റ് സൈറ്റിൽ ജിയോ ടാഗ് ചെയ്തിട്ടാണ് കേന്ദ്ര സഹായമായ 120000/- രൂപ അനുവദിക്കുന്നത്. 3 ഘട്ടങ്ങളായിട്ടാണ് ഈ തുക നൽകുന്നത്. അതോടൊപ്പം വീടിന്റെ പൂർത്തീകരണം കഴിഞ്ഞിരിക്കണം. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും 60 :40 എന്ന അനുപാതത്തിലാണ് തുക നൽകുന്നത്. കേന്ദ്ര ഫണ്ട് 72000/- സംസ്ഥാന ഫണ്ട് 48000 /- തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 280000/- 

പി എം എ വൈ ആവാസ് പ്ലസ് ലിസ്റ്റ് മുഖേനയാണ് വീടുകളുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് നടത്തുന്നത്. ആവാസ് പ്ലസ് സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തിയ ഗുണഭോക്താക്കൾക്ക് മാത്രമേ ധനസഹായം നല്കാൻ കഴിയുകയുള്ളു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പരിധി യിൽ 884 ഗുണഭോക്താക്കളുടെ പേര്  ആവാസ് പ്ലസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025-26 വർഷത്തിൽ 280 ഗുണഭോക്താക്കൾക്ക് ധനസഹായം നൽകിയിട്ടുണ്ട്.

ദേശീയ സമ്പാദ്യ പദ്ധതി 

ധനിക ദാരിദ്ര്യ ഭേദമന്യേ ജനങ്ങളിൽ സമ്പാദ്യ ശീലം വളർത്തുന്നതിന് ഭാരത സർക്കാർ ആവിഷ്കരിച്ചിട്ടുള്ള മുഖ്യ പരിപാടികളിൽ ഒന്നാണ് ദേശിയ സമ്പാദ്യ പദ്ധതി (നാഷണൽ സേവിങ് സ്‌കീം ) ഈ പദ്ധതിയുടെ നടത്തിപ്പിൽ വികസന ബ്ലോക്കുകൾക്ക് നിർണ്ണായകമായ പങ്കാണ് ഉള്ളത്. പോസ്റ്റോഫീസ് ആവർത്തന നിക്ഷേപത്തിലൂടെ ഗ്രാമീണ ജനതയെ വികസന പ്രക്രിയയിൽ പങ്കാളികളാക്കുന്നു. ഇതിനായി എം പി കെ ബി വൈ (മഹിളാ പ്രധാൻ ക്ഷേത്രീയ ബെച്ചത് യോജന) ഏജന്റുമാരായ അർപ്പണബോധമുള്ള ഒരു കൂട്ടം വനിതകൾ ബ്ലോക്ക് ഡെവലപ്മെന്റ്റ്  ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. എം പി കെ ബി വൈ ഏജന്റുമാരുടെ നിയമനം, പ്രവർത്തന മേൽനോട്ടം എന്നീ കാര്യങ്ങളിൽ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ, ബ്ലോക്ക് ഡെവലപ്മെന്റ്റ് ഓഫീസറെ സഹായിക്കുന്നു.

കൂടാതെ കിസാൻ വികാസ് പത്രിക, ദേശിയ സമ്പാദ്യ പദ്ധതി എട്ടാം ഇഷ്യൂ, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, പെൻഷൻ നിക്ഷേപ  പദ്ധതി, മാസ വരുമാന പദ്ധതി, പോസ്റ്റോഫീസ് ടേം ഡെപോസിറ്റ്, നാഷണൽ സേവിങ് സ്കീം 1992 എന്നിവയിൽ പണംനിക്ഷേപിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് എസ് എ എസ് (സ്റ്റാൻഡേർഡൈസ്ഡ് ഏജൻസി സിസ്റ്റം) ഏജന്റുമാരെയും ബ്ലോക്കിലൂടെ നിയമിച്ചു വരുന്നു. അഭ്യസ്ത വിദ്യരായ വനിതകൾക്ക് ഉപജീവന മാർഗ്ഗവും രാഷ്ട്ര വികസനത്തിന് സാമ്പത്തിക അടിത്തറയും നിക്ഷേപകർക്ക് സുരക്ഷിതത്വവും നൽകുന്നു എന്നതാണ് ദേശിയ സമ്പാദ്യ പദ്ധതിയുടെ പ്രത്യേകത. 

വിവിധ ദേശിയ സമ്പാദ്യ പദ്ധതികളുടെ നിലവിലുള്ള പലിശ നിരക്കുകൾ താഴെ നൽകുന്നു

ക്രമ നം

 

പദ്ധതിയുടെ പേര്

വാർഷിക പലിശ

1

പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്

4.00

2

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം (കൂട്ട് പലിശ )

6.70

3

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് കൂട്ടു പലിശ 1 വർഷം

6.90

 

2 വർഷം

7.00

 

3 വർഷം

7.10

 

5 വർഷം

7.50

4

ദേശീയ സമ്പാദ്യ സർട്ടിഫിക്കറ്റ്

7.70

5

6

കിസാൻ വികാസ് പത്ര (118 മാസം )

മാസ വരുമാന പദ്ധതി

7.50

7.40

7

സീനിയർ സിറ്റിസൺ സേവിങ്സ് സ്‌കീം

8.20

8

പബ്ലിക് പ്രൊവിഡൻസ് ഫണ്ട്

7.10

9

സുകന്യ

8.20

.

സമ്പൂർണ്ണ ശുചിത്വ യജ്ഞം 

ഭൗതിക ജീവിത സാഹചര്യങ്ങളിൽ നാം ഏറെ മുന്നിലാണെങ്കിലും ശുചിത്വ സംവിധാനം വ്യക്തി ശുചിത്വത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായാണ് കാണപ്പെടുന്നത്. സമയ ബന്ധിതമായ മാലിന്യ നിർമ്മാർജ്ജനവും സംസ്കരണവും സാധ്യമാകാത്തത് ജലജന്യ രോഗങ്ങളും മറ്റും പടരുന്നതിന് കാരണമാകുന്നു . എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സാനിറ്ററി കക്കൂസുകൾ നിർമ്മിക്കുക, കുടിവെള്ളം സുരക്ഷിതമായി കൈകാര്യം ചെയ്യുക, ഖര-ദ്രവ മാലിന്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുക, ഖര-ദ്രവ മാലിന്യങ്ങൾ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുക, വ്യക്തി ശുചിത്വവും സമൂഹ്യ ശുചിത്വവും പാലിക്കുക എന്നീ പ്രവർത്തനങ്ങളിലൂടെ ജല ജന്യ രോഗങ്ങളിൽ നിന്നും സംസ്ഥാനത്തെ വിമുക്തമാക്കേണ്ടതുണ്ട്.

ബോധവൽക്കരണ പരിപാടികൾ, ഗ്രാമീണ ഉല്പാദന കേന്ദ്രം, വ്യക്തിഗത ഗാർഹിക കക്കൂസ്, സമൂഹ ശുചിത്വ സമുച്ഛയം, വിദ്യാലയ ശുചിത്വ പരിപാടിയനുസരിച്ച് സർക്കാർ വിദ്യാലയങ്ങളിൽ ശുചിത്വ യൂണിറ്റ്, ആരോഗ്യ വിദ്യാഭ്യാസ ക്‌ളാസ്സുകൾ, അങ്കണവാടികളിൽ  ശിശു സൗഹൃദ ടോയ്‍ലെറ്റുകൾ എന്നീ പരിപാടികൾ നടപ്പാക്കുന്നു.സംസ്ഥാന ജില്ലാ ശുചിത്വ മിഷനുകളുടെ നിർദ്ദേശാനുസരണം ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കൈവരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളും സമ്പൂർണ്ണ വെളിയിട വിസർജ്ജന മുക്തി നേടിയ (ഓഡിഎഫ്) ഗ്രാമ പഞ്ചായത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 7 ഗ്രാമ പഞ്ചായത്തുകളും ശുചിത്വ പദവി കൈവരിച്ചു.

VB-G RAM G (വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) 

VB-G RAM G ഗ്രാമീണ മേഖലയിലെ തൊഴിൽ ഉറപ്പും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ്. ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുകയും, ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനായി സ്ഥിരതയാർന്ന ആസ്തികൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജലസംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ഉപജീവനമാർഗ്ഗ വികസനം, കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു. പദ്ധതി 2026 ജൂലൈ 1 മുതൽ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ ചുവടെ ചേർക്കുന്നു.

  1. ജല സംരക്ഷണ പ്രവർത്തനങ്ങൾ മഴവെള്ള സംഭരണ കുളങ്ങൾ, ചെക്ക് ഡാമുകൾ, കനാൽ നവീകരണം, കിണർ റീചാർജ് പദ്ധതികൾ, ജലസംരക്ഷണ ബണ്ടുകൾ, തണ്ണീർത്തട സംരക്ഷണം, വാട്ടർഷെഡ് വികസനം, വൃക്ഷതൈ നട്ടുപിടിപ്പിക്കൽ (അഫോറസ്റ്റേഷൻ)

  2. ഗ്രാമീണ അടിസ്ഥാന സൗകര്യ (Core Rural Infrastructure) പദ്ധതികൾ ഗ്രാമീണ റോഡ് നിർമ്മാണം, പൊതുകെട്ടിട നിർമ്മാണം/നവീകരണം, സ്കൂൾ അടിസ്ഥാന സൗകര്യ വികസനം, അംഗൻവാടി കെട്ടിട നിർമ്മാണം, ശുചിത്വ സംവിധാനങ്ങൾ, മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ, സൗരോർജ്ജ സംവിധാനങ്ങൾ, ഭവന പദ്ധതികൾക്ക് അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ 

  3. ഉപജീവന വികസന (Livelihood Infrastructure) പദ്ധതികൾ കാർഷിക അനുബന്ധ ആസ്തി നിർമ്മാണം, കന്നുകാലി വളർത്തൽ കേന്ദ്രങ്ങൾ, മത്സ്യകൃഷി കുളങ്ങൾ, തീറ്റപ്പുൽ കൃഷി വികസനം, കാർഷിക ഉൽപ്പന്ന സംഭരണശാലകൾ, ഗ്രാമീണ വിപണികൾ (Rural Markets), നൈപുണ്യ വികസന കേന്ദ്രങ്ങൾ, മൂല്യവർദ്ധിത കാർഷിക സംരംഭങ്ങൾ

 

  1. കാലാവസ്ഥാ വ്യതിയാന പ്രതിരോധ (Climate Resilience) പദ്ധതികൾ വെള്ളപ്പൊക്ക നിയന്ത്രണ ബണ്ടുകൾ, കടൽക്ഷോഭ പ്രതിരോധ പ്രവർത്തനങ്ങൾ, ദുരന്തനിവാരണ അടിസ്ഥാന സൗകര്യങ്ങൾ, വനാഗ്നി പ്രതിരോധ പ്രവർത്തനങ്ങൾപുനരധിവാസ സൗകര്യ നിർമ്മാണം, ,പ്രകൃതിദുരന്ത പ്രതിരോധ ആസ്തികൾ.

 

  1. ഭക്ഷ്യ ധാന്യ സംഭരണ കേന്ദ്രം

പ്രവൃത്തി സ്ഥലത്തു് ഉണ്ടായിരിക്കേണ്ട വസ്തുക്കൾ/ സൗകര്യങ്ങൾ

  • മസ്റ്റർ റോൾ ,സൈറ്റ് ഡയറി ,ബോർഡ്

  • ഫസ്റ്റ് എയ്ഡ് ബോക്സ് ,കുടിവെള്ള സൗകര്യം ,തണലിനുള്ള സൗകര്യം

 

  • പ്രൊജക്റ്റ് സൈറ്റിന്റെ ഫോട്ടോ ,പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പും പ്രവൃത്തി നടന്നു കൊണ്ടിരിക്കുമ്പോഴും പ്രവൃത്തി പൂർത്തിയാക്കിയെങ്കിൽ അതിനു ശേഷവും എടുത്ത ഫോട്ടോ

  • പ്രവൃത്തിയുടെ ഫൈനൽ പേയ്‌മെന്റ് നൽകുന്നതിന് മുൻപ് വാർഡ് തല വിജിലെൻസ് ആൻഡ് മോണിറ്ററിങ് സമിതിയുടെ റിപ്പോർട്ട്

  • മെഷർമെന്റ് ബുക്ക്, ബിൽ, മറ്റ് അനുബന്ധ രേഖകൾ

  • പ്രവൃത്തി ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന തൊഴിലാളികൾ അല്ലാതെ പുതുതായി ആരെയും ഉൾക്കൊള്ളിക്കാൻ പാടില്ല

തൊഴിലാളികളുടെ അവകാശങ്ങൾ

  1. തൊഴിൽ കാർഡ് ലഭിക്കുന്നതിനുള്ള അവകാശം 

  2. തൊഴിൽ ആവശ്യപ്പെടുന്നുന്നതിനും 15 ദിവസത്തിനുള്ളിൽ തൊഴിൽ ലഭിക്കുന്നതിനുമുള്ള അവകാശം 

  3. തൊഴിലില്ലായ്മ വേതനത്തിനുള്ള അവകാശം 

  4. പ്രവർത്തികൾ ആസൂത്രണം ചെയ്യുന്നതിനും ഷെല്ഫ് ഓഫ് പ്രോജെക്ട്സ് തയ്യാറാക്കുന്നതിനുമുള്ള അവകാശം 

  5. വീടിനു 5 കിലോമീറ്ററിനുള്ളിൽ തൊഴിൽ ലഭിക്കുന്നതിനുള്ള അവകാശം 

  6. തൊഴിലിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നതിനുള്ള അവകാശം 

  7. അംഗീകരിച്ച കൂലി ലഭിക്കുന്നതിനുള്ള അവകാശം 

  8. 15 ദിവസത്തിനകം കൂലി ലഭിക്കുന്നതിനുള്ള അവകാശം 

  9. പരാതികൾക്ക് സമയ ബന്ധിതമായി പരിഹാരവും കൂലി വൈകുകയാണെങ്കിൽ ന്യായമായ നഷ്ടപരിഹാരവും ലഭിക്കുന്നതിനുള്ള അവകാശം 

  10. സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനുള്ള അവകാശം

മികവ് പ്രവൃത്തിയോടൊപ്പം തൊഴിൽ പരിശീലനം എന്ന അടിസ്ഥാനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിച്ചു കൊണ്ട് അവരെ വിദഗ്ധ തൊഴിലാളികളാക്കി മാറ്റിക്കൊണ്ട് വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് മികവ്.

ഉന്നതി

തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന മറ്റൊരു പരിശീലന പദ്ധതിയാണ് ഉന്നതി. 125 ദിവസം തൊഴിലെടുത്ത കുടുംബങ്ങളിലെ 18 നും 45 നും മദ്ധ്യേ പ്രായമുള്ള വർക്ക് DDUGKY പദ്ധതിയുടെ സഹായത്തോടെ തൊഴിൽ പരിശീലനം നൽകുന്നു. സൗജന്യമായി തൊഴിൽ പരിശീലനം ലഭ്യമാക്കുന്നതോടൊപ്പം പരിശീലന കാലയളവിൽ പരമാവധി 100 ദിവസത്തേക്കുള്ള കൂലിയും ലഭ്യമാക്കുന്നു. 

വർക്കല ബ്ലോക്കിൽ നിന്നും ലഭിക്കുന്ന സേവനങ്ങളും സമയപരിധിയും

ക്രമ നം

സേവനം

നിശ്ചിത സമയപരിധി

നിയുക്ത ഉദ്യോഗസ്ഥൻ

1.

പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൻ) ഭവന നിർമ്മാണംസാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് മുൻഗണനാലിസ്റ്റും ബന്ധപ്പെട്ട രേഖകളോട് കൂടിയ അപേക്ഷയും ലഭിച്ച് 30 ദിവസത്തിനകം

ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ

 

2.

പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൻ) ഭവന നിർമ്മാണത്തിനുള്ള സ്റ്റേജ് സർട്ടിഫിക്കേറ്റ്സ്റ്റേജ് പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ച് 7 ദിവസത്തിനകംവില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ

3.

വീട് നിർമ്മാണത്തിനുള്ള ഗഡുക്കളുടെ വിതരണംവില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ സ്റ്റേജ് സർട്ടിഫിക്കേറ്റ് സഹിതം അപേക്ഷ ലഭിച്ച് 5 ദിവസത്തിനകംബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ

4.

ബി.പി.എൽ സർട്ടിഫിക്കേറ്റ് (മറ്റ് വകുപ്പുകളിൽ നിന്നും ഭവന നിർമ്മാണ ആനുകൂല്യം കിട്ടാനുള്ള എൻ.ഒ.സി ലഭിക്കുന്നതിന്, ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിന്)ബി.പി.എൽ സർട്ടിഫിക്കേറ്റ് ഏത് ആവശ്യത്തിനെന്ന് വ്യക്തമാക്കുന്ന വെള്ള കടലാസിലുള്ള അപേക്ഷ ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ശപപാർശ സഹിതം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർക്ക് ലഭിച്ച് ഒരു ദിവസത്തിനകംബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ

5.

ടോട്ടൽ സാനിറ്റേഷൻ മിഷൻ (റ്റി.എസ്.സി) ഗാർഹിക കക്കൂസ്അപേക്ഷ ലഭിച്ച് 15 ദിവസത്തിനകംവില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ