കാപ്പിൽ ബീച്ച്
വർക്കലയിൽ നിന്ന് ഏഴു കിലോമീറ്റർ അകലെയാണ് കാപ്പിൽ കായലും കടല്‍ത്തീരവും സ്ഥിതി ചെയ്യുന്നത്. കായലിന്റെ സ്വച്ഛതയും കടലിന്റെ പ്രസരിപ്പും ഒന്നിച്ചനുഭവിക്കാം എന്നതാണ് ഇവിടത്തെ സവിശേഷത. തലസ്ഥാന നഗരമായ തിരവനന്തപുരത്തിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കാപ്പിൽ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ബോട്ടുസവാരിക്കും മറ്റ് വാട്ടർ സ്പോർട്സിനും സൗകര്യമുളള ഇടമാണിത്. തൊട്ടടുത്തുളള കൊടിമലയിലേക്ക് ദീര്‍ഘദൂര നടത്തത്തിന് സൗകര്യവുമുണ്ട്.