കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
പൊതുജന സേവനം അടിസ്ഥാനമാക്കി ജനോപകാരപ്രദമായ സേവനങ്ങൾ എല്ലാ ഗുണമേന്മയോടും കാര്യക്ഷമതയോടും കൂടി സമയബന്ധിതമായി ജനങ്ങളിലേക്ക് സുതാര്യമായി എത്തിക്കുന്നതിനോടൊപ്പം വികസന പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടി പരാതിരഹിത മാലിന്യരഹിത പ്ലാസ്റ്റിക് വിമുക്ത ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്ത് ആക്കി മാറ്റുക.
ദൗത്യം
തുടർച്ചയായ മെച്ചപ്പെടുത്തൽ എല്ലാ മേഖലകളിലും ഉറപ്പുവരുത്തി സമ്പൂർണ്ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കുന്നതിലൂടെ പൊതുജന സേവനങ്ങളും വികസന പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുകയും ചെയ്യുക.
ഗുണമേന്മ നയം.
കേരളാ പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും അനുസരിച്ചും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന സർക്കാർ ഉത്തരവുകൾ പ്രകാരവും ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകളും അനുബന്ധ സേവനങ്ങളും ബ്ലോക്കിന്റെ സമഗ്ര വികസനവും പൌരസമൂഹത്തിന്റെ സംതൃ്തിയും ഉറപ്പു വരുത്തി സമയബന്ധിതമായും സാങ്കേതിക മേന്മയോടും അന്താരാഷ്ട്ര ഗുണനിലവാരം പ്രധാനം ചെയ്യുക എന്നതും അത് തുടർച്ചയായ മെച്ചപ്പെടുത്തലിന് വിധേയമാക്കുക എന്നതുമാണ് വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഗുണമേന്മാ നയം.